പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും തൊഴിലാളികള്‍ക്കുനേരെ കാട്ടുനീതിയാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ആരോപിച്ചു.
കേരള സര്‍ക്കാര്‍ തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ബിജെപി ജില്ലാകമ്മറ്റി നടത്തിയ പ്രതിഷേധധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരുടെ നിരുത്തരവാദിത്വപരമായ നടപടികള്‍ മൂലം വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. തൊഴിലുറപ്പ് തൊഴിലാളികളെ വഞ്ചിക്കുന്ന നിലാപാടണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
തൊഴിലാളികള്‍ക്ക് കൂലി നല്കുന്നതിനു പകരം മദ്യഷാപ്പുകള്‍ തുറക്കുന്നതിനും അനുവദിക്കുന്നതിനുമായി മദ്യമുതലാളിമാരില്‍ നിന്ന് കാശുവാങ്ങുന്ന സര്‍ക്കാരാണ് ഇന്നുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളെ പട്ടിണിക്കിടാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. സുധാകരന് വംശീയ അധിക്ഷേപം നടത്തിയതിലൂടെ ലോകബാങ്ക് ഫണ്ടുപോലും ലഭിക്കാത്ത അവസ്ഥയായി. തൊഴിലുറപ്പ് വേതനതുക കേരളത്തിന് ലഭിച്ചത് മതിയായ രേഖകള്‍ നല്‍കാമെന്ന ഉറപ്പിലും ബിജെപി സംസ്ഥാന നേതാക്കളുടെ ഇടപെടലും മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മധ്യമേഖലാ ജന.സെക്രട്ടറി പി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ ഭാരവാഹികളായ എ.സുകുമാരന്‍, വി.ബി.മുരളീധരന് എന്നിവര്‍ സംസാരിച്ചു.
നേതാക്കളായ എ.കെ.ഓമുക്കുട്ടന്,നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളശശിധരന്‍, പി.സത്യഭാമ,എം.കെ.ലോകനാഥന്, കെ.സുരേഷ്, ഇ.പി.നന്ദകുമാര്‍, കെ.ശിവദാസ്, ചെല്ലമ്മ, സിന്ധുരാജന്‍,ശ്രീലത,കെ.രാജു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: