മാനന്തവാടി;തലപ്പുഴ മുക്കരക്കാട് വീട്ടില്‍ അബൂബക്കര്‍ എം കെ എന്നയാളെ യാണ് തലപ്പുഴ ടൗണില്‍ വെച്ച് കഞ്ചാവ് വില്‍പ്പനക്കിടെ കഞ്ചാവ് സഹിതം മാനന്തവാടി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ സുനില്‍ എം കെയും സംഘവും പിടികൂടിയത്.തലപ്പുഴയിലും പരിസരങ്ങളിലും കഞ്ചാവ് വില്പ്പനയുള്ളതായി പരാതി ലഭിച്ചതിനെതുടര്‍ന്നാണ് ആവശ്യക്കാരെന്ന നിലയില്‍ എക്സൈസ് സംഘം സ്ഥലത്തെത്തിയത്.ആവശ്യമറിയച്ചതിനെ തുടര്‍ന്ന് ആളറിയാതെ ഉദ്യോഗസ്ഥര്‍ക്ക് കഞ്ചാവ് കൈമാറാന്‍ ശ്രമിക്കവെയാണ് അബൂബക്കര്‍ പിടിയിലായത്.എക്സൈസ് സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍ പ്രസാദ് , മന്‍സൂര്‍ അലി പ്രകാശന് കെ വി ,പ്രജീഷ്, എന്നിവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: