വരന്തരപ്പിള്ളി: റോഡ് വികസനത്തിന്റെ ഭാഗമായി വീതി കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വരന്തരപ്പിള്ളി സെന്ററില്‍ ചൂണ്ടക്കാരന്‍ ജോസ് വിട്ടുനല്‍കിയ സ്ഥലം ഏറ്റെടുത്തുകൊണ്ടാണ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ആരംഭിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ഔസേഫ് ചെരടായിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കളും വ്യാപാരികളും സ്ഥലത്തെത്തിയിരുന്നു.
റോഡ് വികസനത്തിനായി എണ്‍പതിലേറെ പേരാണ് സ്ഥലം വിട്ടുകൊടുത്തിരിക്കുന്നത്. ഏറ്റെടുത്ത സ്ഥലം പിഡബ്‌ളിയു അധികൃതര്‍ക്ക് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഔസേഫ് ചെരടായി അറിയിച്ചു.
















