പാലക്കാട്: ഗോപാലപുരം ചെക്പോസ്റ്റില്‍ സിപിഎം ചിറ്റൂര്‍ ഏരിയ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബുവിന്റെ വാഹനം പരിശോധിച്ച രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം.
ചെക്പോസ്റ്റിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയിലാത്തിനെയും കുഴല്‍മന്ദം റേഞ്ചിലെ സിവില്‍ എക്സൈസ് ഓഫീസര്‍ ഹര്ഷാദിനെയുമാണ് പ്രാദേശിക നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് സ്ഥലം മാറ്റിയത്.
സിനു കോയിലാത്തിനെ കണ്ണൂരിലേക്കും ഹര്‍ഷാദിനെ ബോര്‍ഡര്‍ ഫോഴ്സില്‍ നിന്നുമാണ് മാറ്റിയത്. എന്നാല്‍ സിനുവിന്റെ സ്ഥലംമാറ്റ ഉത്തരവ് ഒരുമാസം മുമ്പ്തന്നെ എത്തിയിരുന്നതായി പറുയുന്നു. പകരക്കാരന് എത്താതിരുന്നതിനെ തുടര്‍ന്നാണ് പോകാന്‍ കഴിയാതിരുന്നത് .
എന്നാല്‍ ഇന്നലെ പുതിയ ആള് ചാര്‍ജ്ജെടുത്തതോടെ സിനുവവിന്റെ ഉത്തരവ് പ്രാഭല്യത്തിലാവുകയായിരുന്നു.
ഏഴാംതിയ്യതി വൈകിട്ട് നാലുമണിയോടെ ചെക്പോസ്റ്റിലെത്തിയ സുരേഷ്ബാബുവിന്റെ വാഹനം പരിശോധിച്ചതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരായ സിനുവിനെയും,ഹര്‍ഷാദിനെയും ചിറ്റൂര്‍ ലോക്കല്‍ കമ്മറ്റി അംഗം തങ്കരാജും, ഏതാനും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിച്ചു.
തങ്കരാജ് ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കൊഴിഞ്ഞാമ്പാറ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയിലാത്ത് നല്കിയ പരാതിയിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
എന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്ന്നുവിധം പ്രാദേശികനേതാക്കളില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതായി ജില്ലാകമ്മറ്റിയില്‍ വിമര്‍ശനമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: