ഇന്ത്യയിലെ ആദ്യ പൈതൃകനഗരമായി ഗുജറാത്തിലെ അഹമ്മദാബാദിന് യുനെസ്കോ അംഗീകാരം. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യമായാണ് ഇത്തരമൊരംഗീകാരം ഇന്ത്യന്‍ നഗരത്തിനു കിട്ടുന്നത്. ദല്‍ഹിയും മുബൈയും അഹമ്മദാബാദിനൊപ്പം അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്നു.
600 വര്‍ഷങ്ങള്‍ക്കു മുമ്പ് അഹമ്മദ് ഷാ സ്ഥാപിച്ചതാണ് അഹമ്മദാബാദ് നഗരം. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പേരില്‍ കീര്‍ത്തി കേട്ട ഈ നഗരം നിരവധി ചരിത്ര സ്മാരകങ്ങളാല്‍ സമ്പന്നമാണ്.
അഹമ്മദാബാദ് നഗരസഭ 1984-ല്‍ ആദ്യമായി ഇവിടെ പൈതൃക സംരക്ഷണത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. അതിന്റെ ഭാഗമായി പൈതൃകകേന്ദ്രവും സ്ഥാപിച്ചിരുന്നു. 2011-ല്‍ യുനെസ്കോയുടെ ലോകപൈതൃക നഗരപ്പട്ടികയില്‍ അഹമ്മദാബാദ് സ്ഥാനം പിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: