ബഗ്ദാദ് : ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ കൈവശമായിരുന്ന മൊസൂള്‍ നഗരം ഇറാഖി സൈന്യം തിരിച്ചുപിടിച്ചെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും സൈന്യം ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മൊസൂള്‍ വീഴുന്നത് ഐഎസ് ഒന്‍പതുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ ഐഎസില്‍നിന്ന് സൈന്യം തിരിച്ചുപിടിച്ചത്.
സൈനികരുടെ പോരാട്ടം അന്തിമ വിജയത്തിലേക്കാണെന്ന സൂചനകളാണ് ലഭിക്കുന്നത്. മൊസൂളിന്റെ ഭൂരിഭാഗവും പിടിച്ചെടുത്ത് ഇറാഖ് സേന വിജയം ഉറപ്പിച്ചു. െഎഎസ് തീവ്രവാദികളെ പൂര്‍ണമായും തുരത്താനുളള പോരാട്ടം ഇനി എതാനും മീറ്ററുകള്‍ കൂടി പിടിച്ചെടുക്കുന്നതോടെ പൂര്‍ത്തിയാകും.
ശക്തമായ ചെറുത്തുനില്‍പ്പുകളെ വിഫലമാക്കികൊണ്ടാണ് സേനയുടെ മുന്നേറ്റം. ഒരുലക്ഷത്തിലധികം മനുഷ്യരെ മനുഷ്യകവചമാക്കിയായിരുന്നു മൊസൂളില്‍ െഎഎസ് ഭീകരര്‍ പിടിമുറുക്കിയിരുന്നത്. ഇതിനെതിരെ െഎക്യരാഷ്‌ട്രസംഘടന രംഗത്തുവന്നിരുന്നു.
മൊസൂള്‍ കീഴടക്കിയാല്‍ സമീപത്തെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസ് ആക്രമണം തുടരുമെന്നാണ് സൂചന. മൂന്നുവര്‍ഷം മുന്‍പാണു ആയിരക്കണക്കിന് ഐഎസ് ഭീകരര്‍ മൊസൂള്‍ പിടിച്ചടക്കിയത്. ഐഎസിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന മൊസൂളിലേല്‍ക്കുന്ന തിരിച്ചടി ഐഎസ് എങ്ങനെ പ്രതിരോധിക്കുെമന്നാണ് ലോകം കാത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ടൈഗ്രിസ് നദീതീരത്തെ ഒരു ചതുരശ്ര കിലോമീറ്റര്‍ താഴെ മാത്രമാണു ഭീകരരുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്നത്. രാജ്യത്തെ ഐഎസിന്റെ അവസാനതാവളമാണ് ഇറാഖ് സൈന്യം കീഴടക്കിയത്.
ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 400 കിലോമീറ്റര്‍ ദുരെ സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണ് മൊസൂള്‍. 2014ലാണ് ഐഎസ് ഭീകരര്‍ മൊസൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.
















