അങ്കമാലി: ട്രാന്‍സ്ഫോര്‍മേഴ്സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള (ടെല്‍ക്) യില്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റം നടപ്പാക്കിയതില്‍ ക്രമക്കേടെന്ന് ആക്ഷേപം. മ
രാഷ്ട്രീയ പരിഗണനയില്‍ യോഗ്യതയുള്ളവരെ മറികടന്ന് നടത്തിയ നിയമനങ്ങള്‍ക്കെതിരേ ജീവനക്കാര്‍ വിജിലന്‍സിന് പരാതി നല്‍കാനൊരുങ്ങുന്നു.
2016 മുതല്‍ ഓഫീസര്‍മാരുടെ പ്രൊമോഷന് നടപ്പാക്കിയതിലാണ് ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള പ്രോമോഷന് ചട്ടങ്ങള്‍ മറികടന്ന് നടത്തിയ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കാനും നിശ്ചയിച്ചിട്ടുണ്ട്.
മാനേജര്‍, അസിസ്റ്റ്ന്റ് എഞ്ചിനിയര്‍, അസിസ്റ്റന്റ് മാനേജര്‍ തുടങ്ങിയ തസ്തികളില്‍ ഈയിടെ നടന്ന രണ്ട് പ്രൊമോഷനുകളും യോഗ്യതയും സീനിയോറിറ്റിയും മറികടന്നെന്ന് പരാതിയില്‍ പറയുന്നു. ഈ സ്ഥാനങ്ങളിലേയ്ക്ക് സീനിയോറിറ്റിയും എഞ്ചിനീയറിംഗ് ബിരുദവും ഡിപ്ലോമയും ഉള്ളവരെ ഒഴിവാക്കിയാണ് പുതിയ നിയമനം.
2010 യില്‍ എഞ്ചിനീയറായി ചേര്‍ന്നയാളെ ഒഴിവാക്കി, 2014 യില്‍ ഓഫീസറായ അക്കൗണ്ടന്റ് ഡിപ്പാര്‍ട്ടുമെന്റിലെ പ്രമുഖനെയാണ് അസിസ്റ്റന്റ് മാനേജരാക്കിയത്. 2009 ല്‍ ചേര്‍ന്ന ജൂനിയര്‍ എഞ്ചിനിയര്‍മാരായ എട്ട് പേരെ മറികടന്ന് നിയമനം നടത്തി. ഈ സംഭവങ്ങളെല്ലാം അന്വേഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ബി.ടെക്ക്, എം.ടെക്ക് യോഗ്യതയുള്ള നൂറ്റമ്പതോളം ഓഫീസര്‍മാരും ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മാണരംഗത്തെ പരിചയ സമ്പന്നരായ ഓഫിസര്‍മാരും സ്ഥാനക്കയറ്റത്തില്‍ പരിഗണിക്കപ്പെട്ടില്ല. ഡിപ്ലോമ മാത്രമുള്ളയാളെയാണ് ചെയര്‍മാന്റെ പേഴ്സണല്‍ അസിസ്റ്റന്റാക്കിയിട്ടുള്ളത്.
നിയമങ്ങളിലെല്ലാം ഒരു പാര്‍ട്ടിയോടൊ മുന്നണിയോടൊ ചായയ്വുള്ളവരെ മാത്രമാണ് പരിഗണിച്ചിരിക്കുന്നതെന്ന് മറ്റുയൂണിയനില്പ്പെട്ട ജീവനക്കാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: