ഗുരുവായൂര്‍: നഗരസഭാ ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ മതില്‍ പൊളിഞ്ഞ് മലിനജലം പുറത്തേക്കൊഴുകുന്നു. കോട്ടപ്പടിയിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ മതില്‍ കെട്ടിനുള്ളില്‍ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ മഴയില്‍ അഴുകി ചീഞ്ഞ വെള്ളമാണ് മതിലിന്റെ വിടവിലൂടെ പുറത്തെ ചാലിലേക്ക് ഒഴുകുന്നത്.
ഇതു മൂലം ചാലുകളില്‍ കൊതുകുകളും ഈച്ചകളും പെരുകി. തെരുവുനായ്‌ക്കളുടെ ശല്യം വേറെയും.
നഗരസഭയില്‍ വിവരമറിയിച്ചാല്‍ കുറച്ച് ബ്ലീച്ചിംഗ് പൗഡര്‍ വിതറുന്നതൊഴിച്ചാല്‍ ഫലപ്രദമായ യാതൊരു നടപടികളും എടുക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
എത്രയും പെട്ടെന്ന് മതിലിന്റെ വിള്ളലടച്ച് മലിനജലം പുറത്തേക്കൊഴുകുന്നത് തടയണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
















