കല്‍പ്പറ്റ : സുപ്രീം കോടതിയുടെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിവിധ മോട്ടോര്‍ വാഹന കുറ്റങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ ജില്ലയില്‍ ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും അമിത വേഗതയിലും വാഹനമോടിക്കുന്നവരുടെ ലൈസന്‍സുകള്‍ സസ്പെന്റ് ചെയ്യും. ഓവര്‍ ലോഡ് കയറ്റിവരുന്ന വാഹനങ്ങളില്‍ നിന്ന് അമിതഭാരം ഒഴിവാക്കി നിയമപ്രകാരമുള്ള പിഴ ഈടാക്കുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുകയും ചെയ്യും.
ചരക്കുവാഹനങ്ങളില്‍ ആളെ കയറ്റുന്നത്, സിഗ്നല്‍ ലൈറ്റ് ലംഘനം, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ കുറ്റങ്ങള്‍ക്കും ഇനി മുതല്‍ പിഴ ഈടാക്കുകയും ലൈസന്സിനുമേലുള്ള നടപടികളും എടുക്കും. സ്കൂള്‍ കുട്ടികളെ കയറ്റാതെ പോകുന്ന ബസ്സുകളിലെയും നിര്‍ദ്ദിഷ്ട സ്റ്റോപ്പിലല്ലാതെ നിര്‍ത്തി ആളെ കയറ്റുന്ന ബസ്സുകളിലും ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഇനി മുതല്‍ റദ്ദാക്കും.
ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ 77 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിഴയിനത്തില്‍ 79,300 രൂപ ഈടാക്കുകയും ഏഴ് പേരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. വരുംദിവസങ്ങളിലും വാഹന പരിശോധന കര്‍ശനമായി തുടരുമെന്ന് ആര്‍ടിഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: