ബത്തേരി : ഗോത്രകുടുംബങ്ങളുടെ ദുരിതങ്ങളറിയാന്‍ വനാതിര്‍ത്തിയിലെ വനവാസി കോളനിയില്‍ ജില്ലാ കളക്ടറെത്തി. പുതുതായി ജില്ലയുടെ ചുമതലയേറ്റ എസ്.സുഹാസാണ് ഇന്നലെ പൊന്‍കുഴിയിലെ കാട്ടുനായ്ക്ക കോളനിയിലെത്തിയത്. രാവിലെ കോളനിയിലേക്ക് അപ്രതീക്ഷിതമായിവന്ന കളക്ടറെ കണ്ടയുടനെ കോളനി നിവാസികളും അമ്പരന്നു. പരാതികളുമായി അധികൃതരുടെ അരികില്നിരവധിതവണയെ ത്തിയ കോളനിക്കാര്‍ പ്രശ്നങ്ങള്‍ കളക്ടര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു. ആദിവാസികളുടെ പരാതികള്‍ ശ്രദ്ധയോടെ കേട്ട ജില്ലാകളക്ടര്‍ അടിയന്തിരമായിചെയ്യേണ്ടകാര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്ദ്ദേശംനല്കിക്കൊണ്ടിരുന്നു.
പൊന്‍കുഴി പണിയകോളനിയിലെത്തിയ കളക്ടര്‍ ഇവിടെയും ഏറെനേരം ചെലവഴിച്ച് ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്ന് കല്ലൂര്‍ കാക്കത്തോട് കോളനിയിലേക്കാണ് കളക്ടര്‍ പോയത്. ഇവിടെയെത്തിയ കളക്ടര്ക്ക്മുമ്പില് പ്രദേശവാസികളും താമസക്കാരും പരാതികളുടെ കെട്ടഴിച്ചു. വീടുകളുടെ ബലക്ഷയവും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമെല്ലം ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ കാലതാമസമില്ലാതെ താല്‍ക്കാലിക പരിഹാരമെത്തിക്കുമെന്ന് കോളനിക്കാര്‍ക്ക് ഉറപ്പുനല്‍കി. വയലില്‍നിന്നും അനുയോജ്യമായി മറ്റൊരിടത്തേക്ക് 22 കുടുംബങ്ങളുള്ള കോളനി മാറ്റണമെന്നായിരുന്നു ആദിവാസികളുടെ അപേക്ഷ. ഇക്കാര്യം പരിശോധിച്ച് നടപടികളെടുക്കും.
അടുത്ത ജില്ലാവികസനസമിതി യോഗത്തില്‍ കാക്കത്തോട് കോളനിപുനരധിവാസം ചര്‍ച്ച ചെയ്യുമെന്നും ജില്ലാകള്ടര്‍ എസ്.സുഹാസ് പറഞ്ഞു. കല്ലൂര്എംആര്എസ്സിലും കളക്ടര്‍ സന്ദര്‍ശനം നടത്തി. പ്രശ്നങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കി പരിഹാരമെത്തിക്കാന്‍ ജില്ലയിലെ മുഴുവന്‍ കോളനികളിലും അവധിദിനങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് കളക്ടറുടെ തീരുമാനം. ഞായറാഴ്ച തരിയോട് പഞ്ചായത്തിലെ കര്‍ളാട് തടാകത്തിനു സമീപത്തെ കളരിക്കോട്ക്കുന്ന് പണിയ കോളനിയില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: