കൊച്ചി: ആയുര്വ്വേദത്തിലൂടെയും ഹോമത്തിലൂടെയും ആരോഗ്യ സമ്പൂര്‍ണ്ണത” എന്ന ലക്ഷ്യവുമായി ധന്വന്തരി പൂജയുടെ അനുഷ്ഠാനങ്ങളും ശാസ്ത്രീയ വശങ്ങളും വിഷയമാക്കി ജൂലായ് 16 ന് എറണാകുളത്ത് സംസ്ഥാന തല സെമിനാര്‍.
ആര്‍ട്ട് ഓഫ് ലിവിങ് ആധ്യാത്മിക വിഭാഗമായ വൈദിക് ധര്‍മ്മ സംസ്ഥാന് കേരളയുടെ നേതൃത്വത്തില്‍ ടി ഡി എം ഹാളിനു സമീപം വനിതാ അസോസിയേഷന് ഹാളില്‍ രാവിലെ 9 മണി മുതല്‍ സെമിനാര്‍, തുടര്‍ന്ന് ധന്വന്തരി ഹോമം.
ലേക്ഷോര് ഹോസ്പിറ്റലിലെ ഡോ .ഷോണ്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. നിഷ മണികണ്ഠന് പ്രകൃതിയും ആയുര്‍വ്വേദവും എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിക്കും. വിവരങ്ങള്‍ക്ക് നളിന കുമാര്‍ 9447149684
പ്രതികരിക്കാൻ ഇവിടെ എഴുതുക: