മുംബൈ: അപകീര്‍ത്തിപ്പെടുത്തിയതിനുള്ള നഷ്ടപരിഹാരമായി 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടാറ്റ ട്രസ്റ്റ് അംഗം ആര്. വെങ്കട്ടരാമന് ഹര്‍ജി നല്കി. ഹര്‍ജി മുംബൈ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. തനിക്കെതിരെ തെറ്റായി പരാമര്‍ശം നടത്തുകയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഇ മെയിലുകള്‍ പ്രചരിപ്പിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.
ഐപിസി സെക്ഷന്‍ 499, 500, 501 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആഗസ്റ്റ് 24ന് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25ന് മിസ്ത്രി ടാറ്റ സണ്‍സ് ലിമിറ്റഡിന്റെ ചെയര്‍മാനായിരിക്കെയാണ് എയര്‍ഏഷ്യ – ടാറ്റ സണ്‍സ് സംയുക്ത ഇടപാടില്‍ അഴിമതി നടത്തിയതായി വെങ്കട്ടരാമന് ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെ മിസ്ത്രി ഇ മെയില്‍ അയച്ചത്.
തനിക്ക് സ്ഥാപനത്തിലും ജോലിക്കാര്‍ക്കും കുടുംബത്തിലുമുണ്ടായിരുന്ന കീര്‍ത്തിക്ക് കോട്ടംതട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് 500 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. മിസ്ത്രിയുടെ സ്ഥാപനങ്ങളായ സൈറസ് ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റെര്‍ലിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയേയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: