ഗുരുവായൂര്‍: തൈക്കാട് ബിവറേജസ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പി. ഉപവാസ സമരം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി. ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്‍.അനീഷ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ സലീം ഇന്ത്യ ഉദ്ഘാടനം ചെയ്തു.
ഉപവാസ സമരം നയിച്ച എ.എന്‍.രാധാകൃഷ്ണന് ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് നാരങ്ങാനീരു നല്‍കി ഉപവാസം അവസാനിപ്പിച്ചു.
















