മാള: അന്നമനട മഹാദേവക്ഷേത്രത്തില്‍ മോഷണം. ശ്രീകോവിലിനു സമീപമുള്ള രണ്ട് ഭണ്ഡാരങ്ങളും ചുറ്റമ്പലത്തിലെ വിഷ്ണു ക്ഷേത്രത്തിനു മുന്നിലെ ഭണ്ഡാരവും കവര്‍ന്നിട്ടുണ്ട്. നോട്ടുകള്‍ മാത്രമാണ് മോഷണം പോയിരിക്കുന്നത്.
50,000 രൂപയോളം മോഷണം പോയിരിക്കാമെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതരുടെ ഏകദേശ കണക്ക.് എല്ലാ മാസവും 16 നാണ് ദേവസ്വം അധികൃതര്‍ ഭണ്ഡാരം തുറക്കുക.
ക്ഷേത്രത്തിന്റെ വാതിലില്‍ കമ്പിപാര കൊണ്ട് വളച്ചാണ് മോഷ്ടാവ് അകത്തു കയറിയിരിക്കുന്നത.് ക്ഷേത്രത്തിന്റെ ഓഫീസ് റൂം മോഷ്ടാവ് കുത്തി തുറന്നുവെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സുരക്ഷ ജീവനക്കാരന്‍ ഉണ്ടെങ്കിലും പനി ആയതിനാല്‍ അവധിയിലായിരുന്നു. ഇന്നലെ രാവിലെ ക്ഷേത്ര മേല്‍ശാന്തിയും ജീവനക്കാരനും ക്ഷേത്രം തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത.് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന്. ഹിന്ദു ഐക്യവേദി തൃശ്ശൂര്‍ ജില്ലാ സഹസംഘടന സെക്രട്ടറി അശോകന്‍ ആവശ്യപ്പെട്ടു.
















