തൃശൂര്‍: രാസമാലിന്യം ഉള്‍പ്പടെ കലര്‍ന്നതിനെത്തുടര്‍ന്ന് കുടിവെള്ളം മുട്ടിയ മരത്താക്കര പുഴമ്പള്ളം മേഖലയില്‍ ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രദേശത്തെ ജലസ്രോതസ്സുകളിലേക്ക് മാലിന്യം തള്ളിവിടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ മടിച്ചു നില്‍ക്കുന്നതായി നാട്ടുകാര്‍ നാഗേഷിനോട് പരാതിപ്പെട്ടു.
മരത്താക്കര-പുഴമ്പള്ളം പ്രദേശങ്ങളില്‍ രാസമാലിന്യത്തിന്റെ ആധിക്യം മൂലം ജലം കറുത്തനിറമായി മാറിയിട്ടുണ്ട്. ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായ അസുഖങ്ങളും ബാധിക്കുന്നു. മണലിപ്പുഴയില്‍ മാലിന്യം തള്ളുന്നതും രൂക്ഷമായ പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എ.നാഗേഷ് ആവശ്യപ്പെട്ടു. ജില്ലാസെക്രട്ടറി കെ.പി.ജോര്‍ജ്ജും ഒപ്പമുണ്ടായിരുന്നു.
















