കോഴഞ്ചേരി: കേരള ബാംബു മിഷന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും പാലക്കാട് അപ്സര ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും സംയുക്താഭിമുഖ്യത്തില്‍ കോഴഞ്ചേരിയിലെ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ മുളയുല്‍പ്പന്ന നിര്‍മ്മാണ പരിശീനം ആരംഭിച്ചു. വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.
പാലക്കാട് അപ്സര ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടര്‍ വിഷ്ണുപ്രിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാവ്യവസായകേന്ദ്രം മാനേജര്‍മാരായ കെ. ഷൈലമ്മ, പി.എന്‍. അനില്‍കുമാര്‍, മുന്‍ മുന്‍ ഹാന്ഡീക്രാഫ്റ്റ് കമ്മീഷ്ണര്‍ ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ആദ്യ ഘട്ടത്തിലെ ഒന്നാം ബാച്ചില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത 20 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. രണ്ടാം ഘട്ട പരിശീനലം തുടര്‍ച്ചയായി നടക്കും. മുന്‍ ഹാന്ഡീക്രാഫ്റ്റ് കമ്മീഷന് ജോര്‍ജ് വര്‍ഗീസിന്റെ നിര്‍ദ്ദേശപ്രകാരം ബാംബു ഇന്റീരിയര്‍ ഡിസൈനര്‍ ശശി ജനകല, അഞ്ചല്‍ ഉദയന്‍ എന്നിവരാണ് പരിശീലകര്‍. മൂല്യ വര്‍ദ്ധിത മുളയുല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണന സാദ്ധ്യത ആരായുവാനും വിപണി കണ്ടെത്താനുമുള്ള ശ്രമം ഇതിന്റെ പിന്നിലുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഹാന്ഡീക്രാഫ്റ്റ് സൊസൈറ്റികള്‍ രൂപീകരിച്ച് കൂടുതല്‍ വിപണന സാദ്ധ്യതകള്‍ വിപുലീകരിക്കാനും പദ്ധതിയുണ്ട്. മുളയുല്‍പ്പന്നങ്ങള്‍ ഉപയോഗത്തിലെത്തുന്നതോടെ പ്ലാസ്റ്റിക്കിന്റെ ഉപഭോഗം കുറയ്ക്കുവാനും പാരിസ്ഥിതിക സന്തുലിതാവസ്ഥ കൈവരിക്കാനും കഴിയും. 17 വരെ പരിശീലനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശീലനത്തിനെത്തുന്നവര്‍ക്ക് ദിവസേന 100 രൂപ വീതം ബത്ത ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: