പന്തളം: പനങ്ങാട് ബിജെപി പ്രവര്‍ത്തകരുടെ വീടുകയറി അക്രമിക്കകയും മാതാപിതാക്കളെ മര്‍ദ്ദിച്ചു പരിക്കേല്പിക്കുകയും വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്ത ഡിവൈഎഫ്ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് ബിജെപി കുളനട പഞ്ചായത്തു കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേ നാളുകളായി നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്നും പോലീസ് നടപടി സ്വീകരിക്കാത്തതാണ് അക്രമം തുടരാന്‍ കാരണമെന്നും യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് പി.സി. സജി കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് അശോകന് കുളനട ഉദ്ഘാടനം ചെയ്തു. പി.ആര്. മോഹന്‍ദാസ്, രഘുനാഥന് നായര്‍, വിനോദ് കുമാര്‍, ശ്രീലത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: