പട്ടാമ്പി: ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കുറ്റാരോപിതനായ അധ്യാപകനെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന് ഉത്തരവ്.
ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന കൃഷ്ണാര്ജുനനെതിരെയും, സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപിക സുഹ്റ ബീവിക്കെതിരെയും നടപടിയുണ്ടാവും. 2015 ഡിസംമ്പറിലും അതിനു മുമ്പും പലതവണയാണ് പീഡനം നടന്നത്. പട്ടാമ്പി മജിസ്ട്രേറ്റ് കോടതി കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ ആ സമയത്ത് കൈ കൊണ്ടിരുന്നു.എന്നാല്‍ പട്ടാമ്പി പോലീസ് തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചു.
വിവാദത്തെ തുടര്‍ന്ന് ആരോപണ വിധേയനായ അധ്യാപകനെ ആനക്കരക്ക് സ്ഥലം മാറ്റിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കാനാണ് ചെയര്‍പേഴ്സണ്‍ ശോഭാ കോശി് ഉത്തരവിട്ടത്. വിവരാവകാശ പ്രവര്ത്തകന് മഹേഷ്വിജയന്റെ പരാതിയിലാണ് ഇപ്പോള്‍ ബാലാവകാശ കമ്മീഷന് കേസെടുക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കും, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും ഉത്തരവ് നല്‍കിയിട്ടുള്ളത്.
പ്രധാന അദ്ധ്യാപിക സുഹ്റ ബീവിയുടെ പ്രവൃത്തികളില്‍ കടു ത്ത ആശങ്കയും, അതൃപ്തിയും രേഖപ്പെടുത്തിയ കമ്മീഷന്, കൃഷണാര്ജുനന് പഠിപ്പിച്ചിരുന്ന പട്ടാമ്പി സ്കൂളിലെ എല്ലാ ക്ലാസുകളിലേയും കുട്ടികളെ കൗണ്‍സിലിങ്ങിനു വിധേയരാക്കണമെന്നും നിര്‍ദ്ദേശിച്ചു. പീഡന വിവരം പുറത്ത് കൊണ്ടുവന്ന ക്ലാസ് ടീച്ചറേയും കൗണ്‍സിലറേയും പ്രധാന അധ്യാപികയും മറ്റു ചില അധ്യാപകരും ചേര്‍ന്ന് ഒറ്റപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാക്കുകയും പരാതി മേലാധികാരികള്‍ മുമ്പാകെ എത്താതിരിക്കാന്‍ പ്രത്യേക താല്‍പ്പര്യം കാണിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: