കല്‍പ്പറ്റ: സംസ്ഥാനത്ത് പനിബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബിഎംഎസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആളുകള്‍ ദിനംപ്രതി മരിച്ചുവീഴുമ്പോഴും സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണ്. ഫലപ്രദമായ മരുന്നോ ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്സ്മാരോ ലാബോ ഇല്ലാതെയാണ് മിക്ക ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്. ആശുപത്രികളിലെത്തി ജീവനക്കാരെ ശാസിക്കുന്നതിനു പകരം ആരോഗ്യ മന്ത്രി അടിസ്ഥാന സൗകര്യങ്ങല്‍ ഒരുക്കുകയാണ് വേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.കെ. അച്യൂതന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. മുരളീധരന്, ജി. സന്തോഷ്, ഹരിദാസന്, കെ.എന്‍. മുരളീധരന്, കെ.വി. സനല്‍കുമാര്‍, പി.എസ്. ശശിധരന്, പി.കെ. അശോകന്, ടി. നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: