കല്‍പ്പറ്റ: കര്‍ണാടക ഗുണ്ടല്‍പേട്ടയില്‍ വാഹനമിടിച്ച് മലയാളിയായ ഇഞ്ചി കര്ഷകന് മരിച്ചു. കല്‍പ്പറ്റ കുപ്പാടിത്തറ കുറുമ്പാലക്കോട്ട നെടുമല പാപ്പച്ചന് എന്ന കുര്യാക്കോസാ (64)ണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുര്യക്കോസ് 25 വര്‍ഷമായി കര്‍ണാടകയില്‍ ഇഞ്ചി കൃഷി നടത്തി വരികയായിരുന്നു. ബുധനാഴ്ച വൈകീട്ട് കല്‍പ്പറ്റയില്‍ നിന്നാണ് ബംഗളൂര് ബസില്‍ കുര്യാക്കോസ് കയറിയത്. ഗുണ്ടല്‍പേട്ടയില്‍ ഭക്ഷണം കഴിക്കാനായി ബസ് നിറുത്തിയപ്പോള്‍ പുറത്തിറങ്ങിയതിനിടെയാണ് കാര്‍ ഇടിച്ചത്. നിറുത്താതെ പോയ കാര്‍ പിന്നീട് പോലീസ് പിടികൂടി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് കുറുമ്പാലക്കോട്ട സെന്റ് ജൂഡ് പള്ളിയില്‍. ഭാര്യ: സിസിലി. മക്കള്‍: ലിസ, ലീന. മരുമക്കള്‍: ജിസ്, ബിനോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: