ചാവക്കാട്: ദേശീയ പാതയില്‍ തിരുവത്ര അത്താണിയില്‍ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. ഇന്നലെ രാവിലെയാണ് സംഭവം.
മണത്തല സര്‍ക്കാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ തിരുവത്ര ദീനദയാല്‍ നഗര്‍ കൈപ്പട കേശവന്റെ മകള്‍ നിഖിത (13) സ്‌കൂള്‍ വണ്ടിയില്‍ കയറുന്നതിനായി റോഡ് മുറിച്ചുകടക്കവെ പൊന്നാനി ഭാഗത്തുനിന്ന് വന്നിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കുട്ടിയുടെ മുന്‍നിരയിലെ പല്ലുകള്‍ തെറിച്ചു പോയി. ഉപ്പുറ്റിയിലെ മാംസം പൂര്‍ണ്ണമായും അടര്‍ന്നു തൂങ്ങിയ നിലയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.
















