കൊച്ചി: ചരക്ക്-സേവന നികുതി (ജിഎസ്ടി) യില്‍ സംസ്ഥാനത്ത് ആശയക്കുഴപ്പം തുടരുന്നു. രാജ്യത്താകെ ജിഎസ്ടി പ്രാബല്യത്തില്‍ വന്നെങ്കിലും, നടപ്പാക്കലിന് സംസ്ഥാനങ്ങള്‍ വെവ്വേറെ ചട്ടമുണ്ടാക്കണം. കേരളത്തില്‍ ഇതായിട്ടില്ല. ചട്ടം വന്നാലേ കേരളത്തിലും ജിഎസ്ടിയില്‍ കൃത്യത ഉണ്ടാകുള്ളുവെന്ന് ടാക്സ് കണ്‍സള്‍ട്ടന്‍സി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രാന്‍ഡ് ചെയ്യാത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടിയില്‍ നികുതിയില്ല. ബ്രാന്‍ഡുകള്‍ക്ക് നികുതി കൂടിയിട്ടുമുണ്ട്. ചാക്കിലാക്കിയ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡഡായി കണക്കാക്കണോ എന്നതില്‍ ഇനിയും ധാരണയായില്ല. ഇതിന് ചട്ടങ്ങള്‍ കൂടിയേ തീരൂ.
കരാര്പ്പണികളുടെ കാര്യത്തിലും വ്യക്തത വന്നിട്ടില്ല. കരാറുകാര്‍ക്ക് വാറ്റ് നികുതി നാലുമുതല്‍ അഞ്ചുശതമാനം വരെയായിരുന്നത് ജിഎസ്ടിയോടെ 18 ആയി. അതിനാല്‍, ജൂലായ് ഒന്നിന് മുമ്പ് കരാര്‍ ഏറ്റെടുത്ത്, ഇപ്പോള്‍ ജോലികള്‍ നടത്തിക്കൊണ്ടിരിക്കുന്നവരും പുതിയ നികുതി നല്‍കണം. കരാര്‍ ഏറ്റെടുക്കുന്നവരുടെ ലാഭ ശതമാനം സര്‍ക്കാര്‍ നേരത്തെ 10 ആയി നിജപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ ലാഭത്തേക്കാള്‍ നികുതിയായി നല്‍കേണ്ടി വരും.
വ്യാപാരികള്‍ക്കും ജിഎസ്ടിയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങള്‍ തീര്‍ന്നിട്ടില്ല. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സര്‍ക്കാര്‍ ഉടന്‍ ചട്ടങ്ങള്‍ക്ക് രൂപം നല്കുമെന്നാണറിവ്.
ട്രയല്‍ റണ്‍ നടപ്പാക്കണം- ടാക്സ് കണ്‍സള്‍ട്ടന്റ്സ്
കൊച്ചി: ജിഎസ്ടി നടപ്പാക്കുന്നതിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതുവരെ സംസ്ഥാനത്ത് ട്രയല്‍ റണ്‍ നടപ്പാക്കണമെന്ന് ടാക്സ് കണ്‍സള്‍ട്ടന്റ്സ് അസോസോയിഷേന് കേരള സംസ്ഥാന പ്രസിഡന്റ് എ. എന്‍. പുരം ശിവകുമാര്‍ ആവശ്യപ്പെട്ടു.അടുത്ത മാര്‍ച്ച് 31വരെ ട്രയല്‍ റണ്ണായി സംസ്ഥാനത്ത് കണക്കാക്കണം. ഇക്കാര്യം കാണിച്ച് സര്‍ക്കാറിന് കത്തയച്ചിട്ടുണ്ട്.
ജിഎസ്ടി പഠിപ്പിക്കാന്‍ പൊതു സേവന കേന്ദ്രങ്ങള്‍
കൊച്ചി: ജിഎസ്ടിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും ആശങ്കയും ഇല്ലാതാക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയും പൊതുസേവന കേന്ദ്ര (സിഎസ്സി)ങ്ങളുമായി ചേര്‍ന്ന് പരിശീലന ക്ലാസുകള്‍ നടത്തും. സിഎസ്സി ചുമതലയുള്ള വില്ലേജ് തല സംരംഭകര്ക്കാവും ആദ്യ പരിശീലനം. ഇവര്‍ വ്യാപാരികള്‍ക്ക് പരിശീലനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: