ആറന്മുള: വല്ലന ലക്ഷംവീടു കോളനിയിലെ പൊതുകിണറ്റിലേക്ക് ഓടമാലിന്യം ഒഴുകുന്നു. ഓടനിര്മ്മാണത്തിലെ അശാസ്ത്രീയത മൂലമാണിത്. കുടിവെള്ളത്തിന് ബുദ്ധിമുട്ടിലായ കോളനി വാസികള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.
ആറന്മുള പഞ്ചായത്തിന്റെ 2016-17-ലെ പദ്ധതിയില്‍ നാലരലക്ഷം രൂപ 11-ാം വാര്‍ഡിലെ വല്ലന കാവുംപടി ഭാഗത്ത് ലിങ്ക് റോഡിന്റെ ഓടനിര്‍മ്മാണത്തിനായി വകയിരുത്തിയിരുന്നു. അശാസ്ത്രീയമായ നിര്‍മ്മാണം കാരണം കൊറ്റനാടുമലയില് നിന്ന് ഒഴുകിയെത്തുന്ന ജലം ഓടനിറഞ്ഞ് റോഡിലൂടെ നിരന്നൊഴുകുകയാണ്. റോഡിനോടു ചേര്‍ന്നുള്ള പൊതുകിണറ്റിലേക്കാണ് ഈ മലിനജലം എത്തുന്നത്. ഓട നിര്‍മ്മാണത്തിന്റെ ഭാഗമായി നീക്കം ചെയ്ത മണ്ണ് കിണറിന്റെ സംരക്ഷണഭിത്തിയോടു ചേര്‍ന്ന് നിക്ഷേപിച്ചതിനാല്‍ അതും കിണറ്റിലേക്ക് ഒലിച്ചിറങ്ങുന്നതായാണ് നാട്ടുകാരുടെ പരാതി. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയെങ്കിലും നടപടിയെടുക്കുവാന്‍ ആരും തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: