ന്യൂദല്‍ഹി: ഇറാന് പ്രകൃതി വാതകപ്പാടമായി ഫര്‍സാദ് ബിയില്‍ 1100 കോടി ഡോളറിന്റെ നിക്ഷേപത്തിന് ഇന്ത്യയില്‍ നിന്നുള്ള കണ്‍സോര്‍ഷ്യം താത്പ്പര്യം പ്രകടിപ്പിച്ചു. പ്രകൃതിവാതക വില്‍പ്പനയില്‍ നിന്ന് അനുയോജ്യമായ ലാഭവും പ്രതീക്ഷിച്ചുകൊണ്ടാണ് ഇത്രയും നിക്ഷേപത്തിന് ഒരുങ്ങുന്നതെന്ന് കണ്‍സോര്‍ഷ്യ വൃത്തങ്ങള്‍ അറിയിച്ചു.
ഇതുകൂടാതെ ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് ഫര്സഗദ് ബിയില്‍ 600 കോടി ഡോളര്‍ നിക്ഷേപിക്കാമെന്ന് അറിയിച്ചതായി കണ്‍സോഷ്യത്തിനു നേതൃത്വം നല്കുന്ന ഓവര്‍സീസ് ഇന്‍വെസ്റ്റ്മെന്റ് യൂണിറ്റ് മാനേജിങ് ഡയറക്ടര്‍ നരേന്ദ്രകുമാര്‍ വെര്‍മ അറിയിച്ചു.
എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ഇറാനിയന്‍ മന്ത്രാലയവും, നാഷണല്‍ ഇറാനിയന്‍ ഓയില്‍ കോര്‍പറേഷനും തയ്യാറായിട്ടില്ല. അതേസമയം തങ്ങള്‍ നിക്ഷേപിക്കാന്‍ തയ്യാറാണെന്ന് ഫര്‍സാദ് ബിയെ അറിയിച്ചിട്ടുണ്ടെന്നും, കമ്പനിയാണ് ഇനി തീരുമാനമെടുക്കേണ്ടതെന്നും വെര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: