നിലമ്പൂര്‍: സ്കൂളുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചെങ്കിലും വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതൊന്നുമറിഞ്ഞ മട്ടില്ല.
കഴിഞ്ഞ 15 വര്‍ഷമായി സ്കൂളുകളില്‍ രാഷ്ട്രീയ അടിസ്ഥാനത്തിലല്ല തെരഞ്ഞെടുപ്പു പോലും നടത്തുന്നത്. അതിനാല്‍ തന്നെ വിദ്യാര്‍ത്ഥി സംഘടനകള്‍ സ്കൂളുകളില്‍ പഠിപ്പുമുടക്ക് സമരങ്ങള്‍ നടത്താറില്ല. ഇന്നലെ കെഎസ്യു സംസ്ഥാന വ്യാപകമായി നടത്തിയ വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായാണ് നിലമ്പൂര്‍ ഗവ.മാനവേദന് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഉള്‍പ്പെടെ സമരവുമായെത്തിയത്. തുടര്‍ന്ന് ഇവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ വിട്ടയക്കുകയായിരുന്നു.
25 വര്‍ഷം മുമ്പ് പിടിഎയുടെ നേതൃത്വത്തില്‍ സ്കൂളില്‍ പഠനം മുടക്കിയുള്ള സമരം നിരോധിച്ചിരുന്നു. വീണ്ടും സ്കൂള്‍ മുറ്റത്തേക്ക് പഠിപ്പുമുടക്കി സമരമെത്തിയത് രക്ഷിതാക്കളില്‍ ഏറെ ആശങ്കക്ക് കാരണമായി.
സ്കൂളില്‍ രാഷ്ട്രീയം നിരോധിക്കുകയും വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായെത്തുമ്പോള് സ്കൂള്‍ അടക്കുകയും ചെയ്യുന്ന സ്കൂള്‍ അധികൃതരുടെ നിലപാടും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: