കൊല്ലങ്കോട്: 80 വര്‍ഷത്തോളം പഴക്കമുള്ള ദ്രവിച്ചനിലയിലുള്ള മരങ്ങള്‍ കടപുഴകി ഏതുനിമിഷവും റോഡിലേക്ക് വീഴാന്‍ സാധ്യത ഇവ യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു.
കൊല്ലങ്കോട് പുതുനഗരം പാതയില്‍ വടവന്നൂര്‍ മുതല്‍ കരിപ്പോട് വരെയുള്ള പ്രദേശങ്ങളിലാണ് അപകട ഭീഷണിയുര്‍ത്തുന്ന മരങ്ങളുള്ളത്. ശക്തമായ കാറ്റും മഴയുണ്ടായാല്‍ വൃക്ഷത്തിന്റെ ശാഖകള്‍ മുറിഞ്ഞ് വീണും കടപുഴകി വീണും നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. വന്‍ മരത്തിന്റെ ഉള്‍ഭാഗം പൊള്ളയായതും ദ്രവിച്ച നിലയിലുമാണ് കരിപ്പോട് മുതല്‍ പൂന്തോണി: വരെയുള്ള പ്രദേശങ്ങളില്‍ പാതയുടെ ഇരുവശങ്ങളിലുമാ യുള്ളത്.
അപകട സാധ്യത കണക്കാക്കി കാലപ്പഴക്കം ചെന്നതും വീഴാറായതുമായ മരം മുറിച്ച് മാറ്റി വൃക്ഷ തൈകള്‍ വെച്ചുപിടിപ്പിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞ മഴക്കാലത്ത് പൂന്തോണിയില്‍ മരത്തിനെ താഴെ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ ഉള്‍പ്പെടെ മരം പൊട്ടിവീണ തിലൂടെ അപകടം സംഭവിച്ചിട്ടുണ്ട്. വടവന്നൂര്‍ ഗായത്രിമില്ലിന് സമീപം ആല്‍മരം കടപുഴകി നന്ന് മുന്‍ വര്‍ഷങ്ങളില്‍ വീട് തകര്ന്നിരുന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: