ചെറുതുരുത്തി: മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള ആറ്റൂര്‍ അമ്പുരന്‍ കുണ്ട് ഡാമില്‍ വെള്ളം നിറയുന്നില്ല.
കാലാകാലങ്ങളില്‍ ഡാമിന്റെ അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ ഇവിടെ ഒഴുകി എത്തുന്ന വെള്ളം മുഴുവന്‍ ചോര്‍ന്നു പോവുകയാണ്. കാലവര്‍ഷം സജീവമായിട്ടും ഡാമില്‍ വെള്ളം നിറയാതിരിക്കാനുള്ള കാരണമിതാണ.്
ഒരു പാട് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഈ ഡാം സംരക്ഷിച്ച് അതിനെ വേണ്ട വിധം ഉപയോഗിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: