കല്‍പ്പറ്റ : കേരളത്തിലെ മുഴുവന്‍ അരിവാള്‍ രോഗികളേയും ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സിക്കിള്‍ സെല്‍അനീമിയ പേഷ്യന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
ലോകത്ത് ഈ രോഗം കണ്ടുവരുന്ന എല്ലായിടത്തും രോഗബാധിതരെ ഭിന്നശേഷി വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റ് അരിവാള്‍ രോഗികളെ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തില്‍ ഇതുവരെ രോഗികള്‍ക്ക് പരിഗണന വിഭാഗത്തിന്റെ ആനുകൂല്യം കിട്ടിയിട്ടില്ല. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ എണ്ണൂറിനടുത്തുണ്ട്. ചെറിയ ക്ലാസില്‍ തന്നെ പഠിത്തം മുടങ്ങുന്നത് രോഗികള്‍ക്കിടയില്‍ സാധാരണയാണ്. മറ്റു ജോലികള്‍ ചെയ്തു ജീവിക്കലും ബുദ്ധിമുട്ടാണ്. ഇതിനെല്ലാം പരിഹാരമായി മുഴുവന്‍ അരിവാള്‍ രോഗികളേയും അടിയന്തിരമായി ഭിന്നശേഷിവിഭാഗത്തില്‍ ഉള്‍പ്പെടുത്തി ദുരിതത്തില്‍നിന്നും രക്ഷപ്പെടുത്തണമെന്നും യോ ഗം ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ സരസ്വതി.സി.ഡി, മണികണ്ഠന്, ശാന്താ കൃഷ്ണന്, കെ.ആര്.അപ്പു, മണി തൃശ്ശിലേരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: