മാനന്തവാടി : ഇടത്-വലത് സര്‍ക്കാരുകള്‍ കര്ഷകവഞ്ചകരാണെന്ന് ഹരിതസേന സംസ്ഥാന ചെയര്മാന് അഡ്വ: വി.ടി.പ്രതീപ്കുമാര്. കര്‍ഷക പെന്ഷന് ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഹരിതസേനയുടെ കര്‍ഷക വയോജനവേദി മാനന്തവാടി സബ്ബ് ട്രഷറി ഓഫീസിനു മുന്പില് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ വോട്ട്വാങ്ങി അധികാരത്തില്‍ വന്ന ഇടത് വലത് സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചികുകയാണ് ചെയ്ത ത്. ദേശീയ തലത്തില്‍ നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണനല്കുന്നതോടൊപ്പം കര്‍ഷക ജനകീയ പ്രക്ഷോഭങ്ങള്‍ നാട്ടില്‍ ഉയര്‍ന്നുവരണം.
എം.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. എം.എ.അഗസ്റ്റിന്, സി.യു.ചാക്കോ, ജോസ് പുന്നക്കല്‍, വി.കെ.നാരായണന്, ജോസ് പാലയണ തുടങ്ങിയവര്‍ സംസാരിച്ചു, വി.എ.വര്‍ഗ്ഗീസ്, എം.എ. പോ ള്‍, വി.വി.ജോയി തുടങ്ങിയവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: