ബത്തേരി :പ്രകൃതിയെ സ്നേഹിച്ച് പ്രകൃതിക്കനുസരിച്ച് ജീവിക്കുന്ന നിഷ്ക്കളങ്കരായ ഒരു ജനവിഭാഗത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഐസിപിആര്‍ ചെയര്‍മാര്‍ ഡോ: എസ്.ആര്.ഭട്ട്. ശാന്തിഗിരി റിസര്ച്ച്ഫൗണ്ടേഷനും മലബാര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്റിസേര്ച്ചിന്റെ സഹകരണത്തോടെ ബത്തേരിയില്‍ നടത്തിയ ത്രിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലിക്കറ്റ് സര്‍വ്വകലാശാല മൂന്വൈസ്ചാന്സ്ലര് പ്രൊ:കെ.കെ.എന്‍.കുറുപ്പ് അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കസഭ ബിഷപ്പ് ഡോ: ജോസഫ്മാര്‍ തോമസ്, സ്വാമി ആനന്ദജ്യോതിജ്ഞാനതപസ്വി, പ്രൊ: എസ്.എന്‍.ചൗധരി, ദേശീയ നാളികേരവികസന വൈസ്ചെയര്‍മാന്‍ പി.സി.മോഹനന്, എ.ദേവകി, ശാസ്ത്രജ്ഞന് ഡോ: അലക്സ് ഹെന്‍കെ, പ്രൊഫസര്‍ ഡോ: വി. ബാലകൃഷ്ണന്, ഡോ:രാജീവ് ഭട്ട്, പ്രൊ:സുധീര്സിംഗ്, ഡോ: രശ്മി ഷെക്താര്, പ്രൊ: ഡോ:കെ.ഗോപിനാഥന്‍പിള്ള, പ്രൊ:കെ.രാജശേഖരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: