ത്തനംതിട്ട: ശബരിമലയില്‍ അടിക്കടി സംഭവിക്കുന്ന അശുഭ സംഭങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനായി ഭാരതീയ ഹിന്ദു ആചാര്യസഭ സംസ്ഥാന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പമ്പ മണല്‍ പുറത്ത് പ്രാര്‍ത്ഥനാ യജ്ഞം നടത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ഹൈന്ദവ ഏകീകരണത്തിന് പ്രസംഗങ്ങളും പ്രസ്ഥാവനകളും മാത്രമല്ല പ്രാര്‍ത്ഥനാ യജ്ഞങ്ങളും നടക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനാ കൂട്ടങ്ങളിലൂടെയാണ് ഹൈന്ദവ സമൂഹം ഒന്നിക്കേണ്ടത്. അഞ്ഞൂറ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ ആരംഭിച്ചു. ബാക്കിയുള്ള ക്ഷേത്രങ്ങളില്‍ ഉടന്‍ ആരംഭിക്കും. പന്തളം രാജപ്രതിനിധികള്‍ക്ക് രാജപ്രൗഢിയില്‍ സന്നിധാനത്ത് രാജമന്ദിരം നിര്‍മ്മിച്ചു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: