പത്തനംതിട്ട: കേരളത്തില്‍ പനി മരണങ്ങള് നിയന്ത്രിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിഎംഎസ്സ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടേയും മരുന്നുകളുടെയും ലഭ്യത ഉറപ്പു വരുത്തണമെന്നും പനിമൂലം മരണമടഞ്ഞവരുടെ കുടുംബത്തിന് അടിയന്തിര ധനസഹായം നല്‍കണമെന്നും ബിഎംഎസ് ജില്ലാകമ്മറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് പനിമരണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് എല്ലാ താലൂക്ക് കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് ബിഎംഎസ് ജില്ലാകമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: