Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ദേവാനന്ദത്തിലെത്തിയ ശുഭാനന്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 07:17 pm IST
in Special Article

ദുഃഖങ്ങള്‍ക്കറുതി തേടിയൊഴുകുന്ന മനസ്സുകളുടെ പ്രവാഹമാണ് ശുഭാനന്ദാശ്രമത്തിലേക്ക്. ആത്മബോധോദയമാര്‍ഗത്തിലൂടെ മനസ്സിനെ മാലിന്യമുക്തമാക്കുന്ന വ്രതനിഷ്ഠകള്‍. കര്‍മ്മമാര്‍ഗ്ഗം മാതൃകയാക്കുന്ന ജനലക്ഷങ്ങളാണ് ശുഭാനന്ദാശ്രമത്തിന്റെ ശക്തിയും ചൈതന്യവും. ഇവിടെ യുവത്വം ശുഭാനന്ദാശ്രമത്തില്‍ ദേവരൂപമണിഞ്ഞിരിക്കുകയാണ്.

ശുഭാനന്ദ ദിവ്യദര്‍ശനവും നാമനിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രചരിപ്പിക്കാനാണ് ആശ്രമ മഠാധിപതിയായി ചുമതലയേറ്റ ദേവാനന്ദ ഗുരുദേവന്റെ ഇനിയുള്ള നിയോഗം. 1950-ല്‍ ശുഭാനന്ദ ഗുരുദേവന്റെ മഹാസമാധിക്കുശേഷം പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ആനന്ദജീ ഗുരുദേവന്‍ ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമത്തില്‍ മഠാധിപതിയായി അവരോധിക്കപ്പെട്ടു.

അധികം താമസിയാതെ തന്നെ ഇപ്പോഴത്തെ മഠാധിപതി ദേവാനന്ദജീയുടെ പിതാവായ കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി പുരുഷോത്തമന്‍ ചെറുകോല്‍ സന്നിധാനത്തിലെത്തി ആനന്ദജീ ഗുരുദേവനെ ദര്‍ശിക്കുവാന്‍ ഇടയായി. പിന്നീട് ആനന്ദജീ ഗുരുദേവ തിരുവടികളുടെ വിശ്വസ്ത ശിഷ്യനായി ജീവിച്ച പുരുഷോത്തമന്റെ വിവാഹം, ജോലി തുടങ്ങി സര്‍വ്വകാര്യങ്ങള്‍ക്കും ആനന്ദജീ ഗുരുദേവനാണ് കാര്‍മ്മികത്വം വഹിച്ചത്.

ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന ആത്മബോധോദയ സംഘാദര്‍ശത്തിന്റെ വിശ്വാസപ്രമാണപ്രകാരം പുരുഷോത്തമനും തൊടിയൂര്‍ പുതുക്കാട്ട് ശാന്തമ്മയും തമ്മിലുള്ള മിശ്രവിവാഹം തീരുമാനിച്ചുറപ്പിച്ചതും ആനന്ദജീ ഗുരുദേവന്‍ തന്നെയായിരുന്നു. ഇവര്‍ തമ്മിലുള്ള വിവാഹം 1972 ഡിസംബര്‍ 7-ന് ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമത്തില്‍ ഗുരുദേവന്‍ തന്നെ കാര്‍മ്മികത്വം വഹിച്ചുകൊണ്ട് നടത്തി.

ഇവരുടെ മൂന്നു മക്കളില്‍ സീമന്തപുത്രനാണ് ദേവരാജന്‍. പിതാവ് പുരുഷന്‍ ആശ്രമത്തിലെത്തി 12 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ദേവാനന്ദന്റെ ജനനം. ഒരു വ്യാഴവട്ടക്കാലത്തിന് (12വര്‍ഷം) ശുഭാനന്ദദര്‍ശനത്തില്‍ വളരെ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ട്. ദേവരാജന് ആദ്യമായി തൊട്ടുകൊടുക്കല്‍ എന്ന കര്‍മ്മവും സ്വാമി തന്നെ നിര്‍വ്വഹിച്ചു.

മക്കള്‍ക്ക് നാമകരണം, അന്നപ്രാശം, വിദ്യാരംഭം എല്ലാം ആനന്ദജീ ഗുരുദേവനാണ് നിര്‍വ്വഹിച്ചത്. മാതാപിതാക്കള്‍ തങ്ങളുടെ മൂത്തകുഞ്ഞിന് പേരിടുവാനായി ആനന്ദജീ ഗുരുദേവന്റെ അരികില്‍ എത്തിയപ്പോള്‍ ”ദേവരാജന്‍” എന്ന നാമകരണം ചെയ്യുകയും ”ഇവന്‍ ദേവന്മാരുടെ രാജാവായി വാഴട്ടെ” എന്ന് അനുഗ്രഹിക്കുകയും ചെയ്തു. ചെറുപ്പം മുതല്‍ക്കു തന്നെ മാതാപിതാക്കള്‍ക്കൊപ്പം ചെറുകോല്‍ ആശ്രമത്തിലെ ഞായറാഴ്ച ആരാധനയിലും മുടങ്ങാതെ പങ്കെടുത്തിരുന്ന ദേവരാജനെ 1985-ല്‍ പൂരം പക്കനാളില്‍ ഗുരുപ്രസാദ് ഗുരുദേവന്‍ സത്യോപദേശം കേള്‍പ്പിച്ചു.

അന്നു 11 വയസ്സായിരുന്നു ദേവരാജന്. ആനന്ദജീ ഗുരുദേവന്റെ 11-ാം വയസ്സില്‍ ഇതേ പ്രായത്തിലാണ് 50 വര്‍ഷം മുമ്പ് ശുഭാനന്ദ ഗുരുദേവന്‍ തനിക്കു പകരമായി കുഞ്ഞിനെ നേര്‍ച്ചയായി സ്വീകരിച്ചതെന്നോര്‍ക്കുമ്പോള്‍ ആനന്ദജീ ഗുരുദേവന്‍ അന്നേ ദേവരാജന്‍ കുഞ്ഞിനെ തനിക്കു പകരമായി കണ്ടിരുന്നു എന്നുവേണം കരുതാന്‍.

ഒരു ഇടത്തരം കുടുംബത്തിലെ പരിമിതമായ വരുമാനത്തില്‍ ഒതുങ്ങി നിന്നുകൊണ്ട് അനാര്‍ഭാട ജീവിതമാണ് ദേവരാജന്‍ നയിച്ചത്.

19-ാം വയസ്സില്‍ ചെറുകോല്‍ ആശ്രമത്തിലെ അന്തേവാസിയായിത്തീരാനായിരുന്നു നിയോഗം. പിതാവിന്റെ നിര്‍ദ്ദേശപ്രകാരം 1994-ലെ പൂരം മഹോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളുടെ ഭാഗമായി ആശ്രമത്തിലെ പെയിന്റിംഗ് ജോലിക്കായി ഗുരുപ്രസാദ് ഗുരുദേവന്റെ കല്‍പന പ്രകാരം ചെറുകോലില്‍ എത്തിച്ചേര്‍ന്നു. പിന്നീട് ഗുരുദേവന്റെ ദിവ്യസ്‌നേഹത്തിനു മുമ്പില്‍ എല്ലാംതന്നെ മറന്നുള്ള ജീവിതമായിരുന്നു.

ആനന്ദജീ ഗുരുദേവന്‍ സമാധിയായി പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അതേ ദിവസം തന്നെ, 2000 മെയ് 17 ബുധനാഴ്ച ഗുരുപ്രസാദ് ഗുരുദേവന്‍ തിരുശ്ശരീരം വെടിഞ്ഞു. തുടര്‍ന്ന്, പിന്‍തുടര്‍ച്ചക്കാരനായി ബ്രഹ്മശ്രീ സദാനന്ദസിദ്ധ ഗുരുദേവ തിരുവടികള്‍ മഠാധിപതിയായി സ്ഥാനാരോഹണം ചെയ്തു. സമാധിദിനമായ 2017 മാര്‍ച്ച് 22വരെ നിഷ്‌കളങ്കമായി നിഷ്‌കാമകര്‍മ്മം ചെയ്ത് സദാനന്ദസിദ്ധ ഗുരുദേവന്റെ തിരുഹൃദയം നിറഞ്ഞ വരപ്രസാദത്തിന് പാത്രീഭൂതനായിത്തീര്‍ന്നു.

ഗുരുപാദശുശ്രൂഷയ്‌ക്കൊപ്പം താരാസ്തുതികള്‍ ഉള്‍പ്പെടെ യുവജനസ്തുതി, പന്ത്രണ്ടാചാര്യ സ്തുതി, 27 ആചാര്യ സ്തുതി തുടങ്ങി ആശ്രമത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നാമനിയമാദികളും ആചാരാനുഷ്ഠാനങ്ങളും എല്ലാം തെറ്റാതെ പാലിച്ചുകൊണ്ട് മുഴുവന്‍ സമയവും സദാനന്ദസിദ്ധ ഗുരുദേവനോടൊത്ത് പാദസേവ ചെയ്തുവന്നു. സദാനന്ദസിദ്ധഗുരുദേവന്റെ സമാധിയെത്തുടര്‍ന്ന് 2017 മാര്‍ച്ച് 22 ന് സ്വാമി ദേവാനന്ദനെ മാനേജിംഗ് ട്രസ്റ്റിയായും ശ്രീശുഭാനന്ദാശ്രമാധിപതിയായും തെരഞ്ഞെടുത്തു.

നിയുക്ത മഠാധിപതിയെന്ന നിലയില്‍ സദാനന്ദസിദ്ധ ഗുരുദേവന്റെ സമാധിയിരുത്തല്‍ ചടങ്ങുള്‍പ്പെടെയുള്ള സമസ്ത കാര്യങ്ങളും ദേവാനന്ദ ഗുരുദേവന്‍ നടത്തി. ദേവരാജന്റെ ജനനം മുതല്‍ ദൈവീക ദാനത്തിന്റെ വിവിധ ആത്മരൂപാന്തര ഘട്ടങ്ങളില്‍ക്കൂടിയാണ് ജ്ഞാനപരിപൂര്‍ണ്ണത പ്രാപിച്ച്, മോക്ഷം പ്രദാനം ചെയ്യേണ്ട പരമാചാര്യ പദവിയിലേക്കു ദേവാനന്ദ ഗുരുദേവന്‍ എത്തിച്ചേര്‍ന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

World

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

India

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

Kerala

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

സിഎമ്മെ ഇത് മോശമാണ്…

നടി ജനനി അയ്യർ വിവാഹിതയായി, വരൻ പൈലറ്റ്

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

വേ​ന​ൽ മ​ഴ; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.