പുലാമന്തോള്‍: പഞ്ചായത്തിലെ ഏക പ്രാഥമികാരോഗ്യകേന്ദ്രമായ ചെമ്മലശ്ശേരി പിഎച്ചസിയില് ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലക്കുന്നു.
പനിബാധിച്ചെത്തുന്ന നൂറുകണക്കിന് ആളുകളെ പരിശോധിക്കാന്‍ ആകെയുള്ളത് ഒരു ഡോക്ടറാണ്. മണിക്കൂറോളം കാത്തുനിന്നാല്‍ മാത്രമേ ഡോക്ടറെ കാണാനാകൂയെന്ന അവസ്ഥ.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും അവശത നേരിടുകയാണ് ഈ ആതുരാലയം.
ഡെങ്കിപ്പനി അടക്കം പിടിപെട്ടവര്‍ മഴയും വെയിലും കൊണ്ടാണ് ഡോക്ടറെ കാണാന്‍ വരി നില്‍ക്കുന്നത്. പ്രായമായവരും കൈകുഞ്ഞുങ്ങളുമായി അമ്മമാരും നീണ്ട വരിയില്‍ നില്ക്കുന്ന കാഴ്ച ദയനീയമാണ്.
സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്തവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. അതിന് സാധിക്കാത്തവരാണ് ഇവിടെ മഴയും വെയിലും കൊണ്ട് വരിനില്‍ക്കുന്നത്.
അധികൃതരുടെ അനാസ്ഥയാണ് പിഎച്ച്എസിയുടെ ഈ അവസ്ഥക്ക് കാരണമെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: