ഒറ്റപ്പാലം: നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൗരപ്രമുഖരെയും സന്നദ്ധ സാമൂഹിക സംഘടനകളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് എട്ടിനു പ്രതിഷേധ കണ്‍വെന്‍ഷനും സമരസമിതി രൂപീകരണവും നടക്കും.
ഈ ആവശ്യമുന്നയിച്ച് വകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, നഗരസഭ സെക്രട്ടറി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിട്ടും നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സിറ്റിസണ്‍സ് ഫോറം സമരത്തിന് രൂപം നല്‍കിയത്.
കോടതി സമുച്ചയം, സബ് കളക്ടര്‍ ഓഫീസ്, സിഐ.ഓഫീസ്, പോലീസ് സ്റ്റേഷന്, റെയില്‍വേ സ്റ്റേഷന്, വില്ലേജ് ഓഫീസുകള്‍, സപ്ലൈ ഓഫീസ്, ഹെഡ്പോസ്റ്റ് ഓഫീസ്, ടെലഫോണ്‍ എക്സ്ചേഞ്ച്, ഡിഇ ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത്, മൃഗാശുപത്രി, സബ്ജയില്‍ എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒട്ടനവധി സ്വകാര്യകച്ചവട സ്ഥാപനങ്ങളും ഇവിടെയുണ്ട്. താലൂക്ക്ഭരണസിരാകേന്ദ്രത്തിലേക്കുള്ള പ്രധാന പാതകളാണു ആര്‍എസ് റോഡും, ടി.ബി.റോഡും. എന്നാല്‍ ഈ പ്രദേശത്തിന്റെ വികസനത്തിനോ ഗതാഗതം സുഖമമാകുന്നതിനോ അധികൃതര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല.
ഇത് കടുത്ത നിയമലംഘനവും, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ നിഷേധിക്കലും പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റുവുമാണെന്ന് സിറ്റിസണ്‍സ് ഫോറം പറഞ്ഞു.
ഇതിനെതിരെ പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്നിരാഹാര സമര ഉള്‍പ്പടെയുള്ള പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: