കൂറ്റനാട് ; കൂറ്റനാട് എടപ്പാള്‍ പാതയില്‍ രാത്രിയിലെ യാത്രാക്ലേശം രൂക്ഷമായി. രാത്രി എട്ടു മണിക്കു ശേഷം ഇതുവഴിയുള്ള സ്വകാര്യ ബസ് സര്‍വ്വിസുകളുടെ കുറവാണ് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
പ്രദേശവാസികള്‍ക്കു ഗുരുവായൂര്‍, പട്ടാമ്പി, എടപ്പാള്‍, തൃത്താല എന്നിവിടങ്ങളിലേക്ക് പോകുന്നതിനും തിരിച്ച് പോകുന്നതിനും കൂറ്റനാട് അങ്ങാടിയില്‍ എത്തണം. രാത്രി എട്ടു മണി കഴിഞ്ഞാല്‍ ടൗണില്പ്പെട്ടു പോകുന്ന അവസ്ഥയാണുള്ളത്. ഞായറാഴ്ചകളിലാണ് കൂടുതല്‍ ബുദ്ധിമുട്ട്. അന്ന് സ്വകാര്യ ബസുകള്‍ ഓടാത്ത അവസ്ഥയുമുണ്ട്. ഞായറാഴ്ചകളിലെ യാത്രക്കാരുടെ കുറവും സ്വകാര്യ ബസ്സുകളുടെ സര്‍വീസ് ഉപേക്ഷിക്കാന്‍ പ്രേരകമാവുന്നത്.
ഉള്ള ബസുകള്‍ തന്നെ പകുതിയില്‍ വെച്ച് ഓട്ടം അവസാനിപ്പിക്കുന്ന അവസ്ഥയാണുള്ളത്. ഇത് വിദ്യാത്ഥികള്‍ക്കും മറ്റും വലിയ പ്രയാസം ഉണ്ടാക്കുന്നു.പാലക്കാട്, തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നിന്ന് രാത്രിയില്‍ പൊന്നാനി ഭാഗത്തേക്ക് പോകാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്. ഏഴു മണിക്കു ശേഷമുള്ള ബസ്സുകളുടെ സമയം മാറ്റം വരുത്തിയാല്‍ ഇതുവഴിയുള്ള യാത്രാക്ലേശത്തിന് ആശ്വാസമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: