കൂറ്റനാട് : മഴക്കാലമായതോടെ ആതന്‍കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡിനകത്ത് ചെളിവെള്ളം കെട്ടിക്കിടക്കുന്നു.
ബസ് സ്റ്റാന്‍ഡിനകത്തുള്ള ബസ്സുകള്‍ തിരിയുന്ന ഭാഗത്താണ് ടാറിങ് അടര്‍ന്നുമാറി രൂപപ്പെട്ട കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്. ഇതിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ സമീപത്ത് യാത്രക്കാരുണ്ടെങ്കില്‍ ചെളി തെറിക്കാനുള്ള സാധ്യതയും കൂടുതലാണ്. സ്റ്റാന്‍ഡിനുള്ളില്‍ ടാര്‍ ചെയ്ത വലിയൊരുഭാഗമാണ് അടര്‍ന്നുമാറി കുഴികളായി രൂപപ്പെട്ടിരിക്കുന്നത്.
ഇതോടെ, ബസ് സ്റ്റാന്‍ഡിനുള്ളില്‍ കയറിയിരുന്ന ചുരുക്കം ബസ്സുകളും ഇതിനകത്തേക്ക് കയറാത്ത സ്ഥിതിയാണ്. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച ബസ്സ്റ്റാന്റും വിശ്രമകേന്ദ്രവും ബസ്സുകള്‍ കയറാത്തതിനാല്‍ ഈയടുത്ത കാലം വരെ ഉപയോഗശൂന്യമായിക്കിടക്കുകയായിരുന്നു. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രില്‍ 19മുതല്‍് ആതന്‍കുട്ടി സ്മാരക ബസ്സ്റ്റാന്റിലേക്ക് ബസ്സുകള്‍ കയറിത്തുടങ്ങിയത്.
എന്നാല്‍ കുറച്ച് കാലം കഴിയുമ്പോഴേക്കും പാലക്കാട,് ഗുരുവായൂര്‍, തൃശ്ശൂര്‍ ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ സ്റ്റാന്‍ഡിനുള്ളില്‍ കയറാതെ പുറത്ത് ആളെ ഇറക്കുന്ന തരത്തില്‍ മാറ്റം വന്നു.
പിന്നീട് ഹ്രസ്വദൂര സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ മാത്രമാണ് കാര്യമായി സ്റ്റാന്‍ഡിനുള്ളില്‍ കയറിയിരുന്നത്. സ്റ്റാന്‍ഡിനുള്ളില്‍ കെട്ടിക്കിടക്കുന്ന ചെളിവെള്ളം യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: