പാലക്കാട്: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന പകര്‍ച്ചവ്യാധികളും പനിമരണങ്ങളും തടയുന്നതിന് മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസഹായം തേടണമെന്ന് ബിജെപി ദേശീയസമിതി അംഗം സി.കെ.പത്മനാഭന് ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റി ഡിഎം ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നറിയിപ്പ് ഉണ്ടായിട്ടും വേണ്ടത്ര ഡോക്ടര്‍മാരെ നിയമിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലമാണ് ഇത്രയധികം മരണങ്ങളുണ്ടാവാന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. മധ്യമേഖലാ പ്രസിഡന്റ് അഡ്വ.നാരായണന് നമ്പൂതിരി സംസാരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, മധ്യമേഖല ജന.സെക്രട്ടറി പി.വേണുഗോപാല്‍,ഭാരവാഹികളായ പി.ഭാസി, കെ.ജി.പ്രദീപ്കുമാര്‍,പി.സത്യഭാമ, പി.സ്മിതേഷ് എന്നിവര്‍ നേതൃത്വം നല്കി.പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാഅധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, മധ്യമേഖല ജന.സെക്രട്ടറി പി.വേണുഗോപാല്‍, കെ.ജി.പ്രദീപ്കുമാര്‍ ഡിഎംഒക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: