ബത്തേരി : ജിഎസ്ടി നടപ്പിലായതോടെ മാവേലി സ്റ്റോറുകളിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ നിശ്ചലമായി. സ്റ്റോറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാവാതെ ജീവനക്കാര്‍ വിഷമ സന്ധിയിലായി. .ഇതോടെ ജില്ലയിലെ പല മാവേലി സ്റ്റോറുകളും ഇന്നലെയും അടഞ്ഞ് കിടന്നു. ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് ഏകീകൃത വാണിജ്യ നികുതി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുമ്പ്തന്നെ സംസ്ഥാനങ്ങളെ അറിയിച്ചതാണ്. എന്നിട്ടും സിവി ല്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ ഉന്നതര്‍ വിപണനശൃംഘലയിലെ കമ്പ്യൂട്ടറുകളില്‍ കോലോചിതമായി മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകാതെ പോയതാണ് ഇപ്പോഴത്തെ പ്രതി സന്ധിക്ക് കാരണം. സ്റ്റോറുകളിലെ നിലവിലുളള ഇനങ്ങള്‍ പോലും വില്‍പ്പന നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. കോര്‍പ്പറേഷന്റെ മൊത്ത വിതരണകേന്ദ്രങ്ങളിലും ഈ പ്രതിസന്ധി രൂക്ഷമാണ്.ഇവിടങ്ങളിലെ കമ്പ്യൂട്ടറുകള്‍ നേരെയാകാതെ ഗ്രാമങ്ങളിലെ സ്റ്റോറുകള്‍ തുറന്നിട്ടും കാര്യമില്ല.ജൂലൈ പിറന്നതില്‍പ്പിന്നെ മാവേലി സ്റ്റോറുകള്‍ നോക്കു കുത്തികളാണ്. എല്ലാ മാസാദ്യവും ജീവനക്കാരുള്‍പ്പെടെയുളള ഉപഭോക്താക്കളുടെ ഒരു വലിയ നിരവീട്ടു സാധനങ്ങള്‍ക്കായി എത്തുക പതിവാണ്.ഈ മാസം അത് നടക്കില്ലെന്നുറപ്പാണ്.ഇത് കോര്‍പ്പറേഷന്റെ വിറ്റു വരവിനേയും നന്നായി ബാധിക്കും. റേഷന്‍ കടക്കള്‍ക്ക് പിന്നാലെ മാവേലി സ്റ്റോറുകളും നാടിന് ഗുണം ചെയ്യാത്താ സ്ഥാപനങ്ങളാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: