മാനന്തവാടി : മാനന്തവാടി പഴശ്ശിമ്യൂസിയം വളപ്പില്‍നിന്ന് വീണ്ടും ചന്ദനമോഷണം. രണ്ട് മാസം മുന്‍പ് ഇവിടെനിന്നും മൂന്ന് കഷണം ചന്ദനമുട്ടികള്‍ കണ്ടെടുത്തിരുന്നു. കണ്ടെടുത്ത മുട്ടികള്‍ വനംവകുപ്പ് ഫ്ളൈയിംഗ് സ്ക്വാഡ് കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിനുപുറമെയാണ് കഴിഞ്ഞദിവസം മറ്റൊരു ചന്ദനമരം പാതിമുറിച്ച നിലയില്‍ കണ്ടെത്തിയത്. മരം മുറിച്ചശേഷം മേല്‍ഭാഗം മണ്ണുകൊണ്ട് പൊത്തിയ നിലയിലാണ്. സമീപത്തെ ഇലക്ട്രിക് പോസ്റ്റിന് ഭീഷണിയായതിനാല്‍ കമ്പ് കൊത്തിയതെന്നാണ് പഴശ്ശി കുടീരം അധികൃതരുടെ വാദം. എന്നാല്‍ തൊട്ടടുത്ത മറ്റൊരു പോസ്റ്റിനും മരങ്ങള്‍ തടസ്സമായിട്ടും അത്തരം മരങ്ങളുടെ കമ്പ് വെട്ടിയിട്ടുമില്ല. മുറിച്ചതാരെന്നറിയാന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ തെളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: