മേപ്പാടി : കെഎസ്ആര്‍ടിസിയുടെ രാത്രിയിലെ സര്‍വീസ് മുടക്കം യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നു. കല്‍പ്പറ്റ-മുണ്ടക്കൈ റൂട്ടിലാണ് അധികൃതര്‍ അകാരണമായി സര്‍വീസ് മുടക്കുന്നത്. കല്‍പ്പറ്റയില്‍ നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന സ്റ്റേ സര്‍വീസാണ് ആഴ്ചകളായി തോന്നുംപ്പടി നടത്തുന്നത്. മൂന്ന്പതിറ്റാണ്ടിലധികമായി കല്‍പ്പറ്റ ഡിപ്പോയില്‍നിന്നുള്ള സ ര്വീസാണിത്. എന്നാല്‍ നിലവില്‍ ആഴ്ചയില്‍ മൂന്നും നാലുംദിവസം സര്‍വീസ് റദ്ദാക്കുകയാണ്. ഇതോടെ സ്ത്രീകളുള്‍പെടെയുള്ളവര്‍ രാത്രിയില്‍ പെരുവഴിയിലാകുന്നത്. കളക്ഷന്‍ കുറവാണെന്ന ന്യായം നിരത്തിയാണ് അധികൃതര്‍ സ ര്‍വീസ് മുടക്കുന്നത്. എന്നാല്‍ 35ഓളം കുടുംബങ്ങള്‍ മാത്രമുള്ള അട്ടമലയിലേക്കുള്ള സര്‍വീസുകള്‍ മുടക്കാതെ അധികൃതര്‍ നടത്തുന്നുമുണ്ട്. 500ലധികം കുടുംബങ്ങളാണ് മുണ്ടക്കൈ പ്രദേശത്തുള്ളത്.
അകാരണമായി സര്‍വീസ് മുടക്കുന്നതും കല്‍പ്പറ്റ-വടുവന്‍ചാല്‍ റൂട്ടിലുള്ള സ്വകാര്യബസുകള്‍ സമയക്രമം പാലിക്കാത്തതുമാണ് കളക്ഷന്കുറയാന് കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. വൈകിട്ട് 5.10ന് ക ല്പ്പറ്റയില്നിന്ന് സര്‍വീസ് നടത്തുന്ന ബസ് തിരിച്ച് 7.30ന് കല്‍പ്പറ്റയിലെത്തി 8.30ന് വീണ്ടും മുണ്ടക്കൈ സ്റ്റേ സര്‍വീസ് നടത്തുകയായിരുന്നു. എന്നാല്‍ നിലവില്‍ 7.30ന് കല്‍പ്പറ്റയിലെത്തുന്ന ബസ് വൈത്തിരി സര്‍വീസ് നടത്തുന്നു ണ്ട്. ഇതിനുശേഷമാണ് മുണ്ടക്കൈ സര്‍വീസ് നടത്തുന്നത്. ഇതോടെ യാത്രക്കാര്‍ സ്വകാര്യബസുകളെ ആശ്രയിക്കുകയാണ്. ബസ് സമയം വൈകുന്നത്കാരണം 9.15ന് അട്ടമലയിലേക്കുള്ളസര്വീസിലും യാത്രക്കാരില്ലാത്ത അവസ്ഥയാണ്. രാത്രി 8.30ന്റെ സര്‍വീസ് 9.30ന് മുണ്ടക്കൈയിലെത്തി പിറ്റേന്ന്രാവിലെ 6.50ന് കുറുമ്പാലക്കോട്ടയിലേക്ക് സര്‍വീസ് നടത്തുന്നത്. വിദ്യാര്‍ഥികളും ജോലിക്കാരും ഉള്‍പെടെ നിരവധിപേരാണ് ഈ സര്‍വീസിനെ ആശ്രയിക്കുന്നത്. ക ല്‍പ്പറ്റ-മുണ്ടക്കൈ റൂട്ടിലെ സ ര്‍വീസുകള്‍ അധികൃതര്‍ സി പൂളില്‍ ഉള്പെടുത്തിയതിനാ ല്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്കിയാലും നടപടിയുണ്ടാകാത്ത സാഹചര്യമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: