തിരുവല്ല: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ട്രഷറാര്‍ കെആര്‍ പ്രതാപചന്ദ്രവര്‍മ്മ പ്രസ്ഥാവനയില്‍ പറഞ്ഞു.പുതുവൈപ്പിനിലടക്കം വേണ്ട വിധം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലീസിനായില്ല.ക്രമസമാധാനം നിലനിര്‍ത്തേണ്ടവര്‍ അക്രമകാരികളാകുന്ന അവസ്ഥയാണ് ഉള്ളത്.പിണറായി ആഭ്യന്തരവകുപ്പിനെ അഴിഞ്ഞാട്ട വകുപ്പാക്കാക്കിമാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മകനെ നഷ്ടപ്പെട്ട ദുഖം പ്രകടിപ്പിച്ച മഹിജയെന്ന അമ്മയെ നടുറോഡില്‍ വലിച്ചിഴച്ച പോലീസാണ് പിണറായിയുടേത്.സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് എ.കെ.ജി സെന്ററില്‍ നിന്നാണ്.സേനയിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാത്ത സര്‍ക്കാരാണ് സാധാരണക്കാരനെ തല്ലിച്ചതയ്ക്കാന്‍ പോലീസിനെ അഴിച്ചുവിടുന്നത്.സ്വന്തം മുന്നണിയിലുള്ളവരുടെ പോലും പിന്തുണ പിണറായിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: