കോട്ടക്കല്‍: നഗരസഭയിലെ വിവിധ സ്ഥലങ്ങളിലെ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. നായാടിപ്പാറ, മൈത്രിനഗര്‍, തോക്കാംപാറ തുടങ്ങിയ റോഡുകളില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
മഴ തുടങ്ങിയതോടെ കൂടുതല്‍ ബുദ്ധിമുട്ടുകളാണ് യാത്രക്കാര്‍ അനുഭവിക്കുന്നത്. നഗരസഭ പല പദ്ധതി നടപ്പിലാക്കുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നില്ല പാച്ച് വര്‍ക്ക് പോലും നടത്തുന്നില്ല. നായാടിപ്പാറ ചെനക്കല്‍ റോഡ് നിരവധി ആളുകള്‍ പ്രയോജനപ്പെടുത്തുന്ന റോഡാണ് ഇത്. വാളാഞ്ചേരി ഭാഗത്തേക്ക് പോകുന്നവര്‍ കോട്ടക്കലിലെ ഗതാകുരുക്കില് നിന്നും രക്ഷപ്പെടാന്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
പദ്ധതി വിഹിതം ചിലവഴിക്കുന്നതില്‍ മുന്‍പന്തിയിലുള്ള നഗരസഭകളിലൊന്നാണ് കോട്ടക്കല്‍. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണ്. നഗരസഭയിലെ ഉള്‍പ്രദേശത്തെ റോഡുകളില്‍ മിക്കതും തകര്‍ന്ന നിലയിലാണ്. നഗരസഭയിലൂടെ കടന്നുപോകുന്ന ദേശീയ പാതയുടെയും തിരൂര്‍-മഞ്ചേരി റോഡിന്റെയും മേന്മ ഉയര്‍ത്തികാണിച്ച് മറ്റ് റോഡുകളെ അവഗണിക്കുകയാണ് അധികൃതര്‍. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: