നാഗര്‍കോവില്‍: നാഗര്‍കോവിലിനു സമീപം മത്സ്യബന്ധന വല നിര്‍മ്മാണകമ്പനിയില്‍ ജോലി ചെയ്തുവന്ന അന്യസംസ്ഥാനക്കാരായ 125 ബാലവേലതൊഴിലാളികളെ ശിശുസംരക്ഷണവിഭാഗം പോലീസിന്റെ സഹായത്തോടെ മോചിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കമ്പനി ഉടമകളായ നാലുപേര്‍ പിടിയിലായി. സംശയകരമായ നിലയില്‍ ചുറ്റിത്തിരിയുകയായിരുന്ന കുട്ടികളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വലക്കമ്പനിയിലെ തൊഴിലാളികളാണെന്ന് മനസ്സിലാക്കിയത്. ഇരുളപ്പപുരം സ്വദേശി ഗണേശന്റെ ഉടമസ്ഥതയില്‍ അന്തനാടാര്‍കുടിയില്‍ പ്രവര്‍ത്തിക്കുന്ന വലനിര്‍മ്മാണ കമ്പനിയില്‍ നിന്നും ആദ്യഘട്ടം 50 ബാലികാ ബാലന്‍മാരെയും മറ്റൊരു കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ 75 കുട്ടികളെയും കണ്ടെത്തി മോചിപ്പിച്ചു.
















