കല്‍പ്പറ്റ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ’ത്തിന്റെ ഭാഗമായി സെപ്തംബര്‍ മുതല്‍ സ്കൂളുകളിലെ 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്കായി മാറുമെന്ന് ഐ.ടി.@സ്കൂള്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഐടി@സ്ക്കൂള് ജില്ലാ റിസോഴ്സ് സെന്ററില്‍ സംഘടിപ്പിച്ച ഹൈടെക് പദ്ധതി വിശദീകരണ ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ ക്ലാസ്മുറികളിലും ലാപ്ടോപ്പ്, പ്രൊജക്ടര്‍, യു.എസ്.ബി സ്പീക്കര്‍, മൗണ്ടിങ് കിറ്റ്, വൈറ്റ്ബോര്‍ഡ് എന്നിവ സ്ഥാപിച്ച് കമ്പ്യൂട്ടര്ലാബുമായി അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കാനുള്ള നെറ്റ്വര്‍ക്കിങ് നടത്തും. ഇതിനുപുറമേ ടെലിവിഷന്‍, മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, വെബ്ക്യാം, ഡിജിറ്റല്‍ ക്യാമറ തുടങ്ങിയവയും എല്ലാ സ്കൂളിലും വിന്യസിക്കും. സ്കൂള്‍ സര്‍വേയും അതിന് ശേഷം ഓഡിറ്റും നടത്തിയതിന് ശേഷം സ്കൂളുകള്‍ സജ്ജമാകുന്നതിനനുസരിച്ചാണ് ഹാര്ഡ്വെയര് വിന്യാസം നടത്തുക. ഇതിനാവശ്യമായ ഭൗതികസാഹചര്യങ്ങള്‍ സ്കൂളുകള്‍ ഉറപ്പാക്കണം. ഇതനുസരിച്ചായിരിക്കും വിവിധ ഘട്ടങ്ങളിലായി സ്കൂളുകളില്‍ ഹാര്ഡ്വെയര് വിന്യാസം നടത്തുന്നത്.
ഇതിന്റെ ഭാഗമായി ജില്ലയിലെ 89 െൈഹസ്കൂളുകള്, 66 ഹയര്‍സെക്കണ്ടറി, വിഎച്ച്എസ്ഇ എന്നിങ്ങനെ 155 സ്കൂളുകളിലെ 1956 ക്ലാസ് മുറികളാണ് ഹൈടെക്കാക്കുന്നത്. ഏകദേശം 22 കോടിയുടെ ഐ.ടി. പശ്ചാത്തല സംവിധാനങ്ങള്‍ ഇതിലൂടെ ജില്ലയില്‍ സ്ഥാപിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: