കല്‍പ്പറ്റ: സാക്ഷരതാ രംഗത്ത് ശക്തമായ ഇടപെടല്‍ ആദിവാസി മേഖലയില്‍ ഉണ്ടാവണമെന്നും പഠനവും തൊഴിലിന്റെ പ്രാധാന്യവും ഒന്നിച്ചുകൊണ്ടുപോകുന്നതിന് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകണമെന്നും സി.കെ.ശശീന്ദ്രന് എംഎല്‍എ പറഞ്ഞു.
ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയുടെ മുനിസിപ്പല്‍-ഗ്രാമപഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും പ്രേരക്മാര്‍ക്കും കളക്ടറേറ്റില്‍ നടന്ന ഏകദിന-പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസികള്‍ക്കിടയില്‍ 36,339 പേര് നിരക്ഷരരാണ്. ഇവര്‍ക്കിടയിലെ മദ്യാസക്തിയില്‍ നിന്നുള്ള മോചനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ശക്തിപകരാന്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും. 16 മുതല്‍ 50 വയസ്സുവരെയുള്ള നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിച്ച് നാലാം തരം പരീക്ഷ എഴുതിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആദിവാസികളുടെ ഭാഷയും സംസ്കാരവും സംരക്ഷിക്കപ്പെടണം. ആത്മാഭിമാനമുള്ള ജനവിഭാഗമായി അവരെ മാറ്റാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും സി.കെ.ശശീന്ദ്രന് എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ പി.കെ.അസ്മത്ത്, സി.കെ.പ്രദീപ്കുമാര്‍, ഇന്‍ഫര്‍മേഷന്‍ വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ കെ.എസ്.സുമേഷ്,പി.എന്‍.ബാബു, സ്വയ നാസര്‍,എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ പട്ടികവര്‍ഗ വിഭാഗക്കാരുടെ സാക്ഷരതാ ശതമാനം 71 ശതമാനമാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും സാക്ഷരതാ ശതമാനം കുറഞ്ഞതും പട്ടികവര്‍ഗ മേഖലയില്‍ പിന്നാക്കം നില്ക്കുന്നവരുമായ ഗോത്രവര്‍ഗക്കാര്‍ ഉള്‍പ്പെടുന്ന 11 ആദിവാസി കോളനികള്‍ തിരഞ്ഞെടുത്ത് പ്രസ്തുത കോളനികളില്‍ നിന്നും പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് ഒരാളെയും ഇതര വിഭാഗത്തില്‍ നിന്ന് ഒരാളെയും കണ്ടെത്തി സാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കുന്നതാണ് പദ്ധതി. 300 കോളനികളിലൂടെ പദ്ധതി നടപ്പാക്കും. ഒരു കോളനിയില്‍ ഇരുപതില്‍ കുറയാതെ ആറായിരത്തിലധികം ആളുകളെ പദ്ധതിയിലൂടെ സാക്ഷരരാക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: