ന്യൂദല്‍ഹി: അവശ്യ മരുന്നുകളുടെ വില്‍പ്പന ജിഎസ്ടിക്ക് മുമ്പുണ്ടായിരുന്ന നിരക്കില്‍ തന്നെ തുടരും. മരുന്നുകളുടെ പുതിയ സ്റ്റോക്കുകള്‍ ചില്ലറ ഷോപ്പുകളില്‍ എത്താന്‍ ആഗസ്റ്റ് വരെയെങ്കിലും സമയമെടുക്കുമെന്നാണ് വിലയിരുത്തുന്നത്. ഇത്തരത്തില്‍ ചില്ലറ വില്‍പ്പനയ്ക്കുള്ള മരുന്നുകളുടെ പുതിയ ബാച്ചുകള്‍ പുറത്തിറങ്ങുന്നതുവരെ പഴയ നിരക്കില്‍ തന്നെ തുടരാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
കിഡ്നി തകരാറുകള്‍, കാന്‍സര്‍ തുടങ്ങിയവയ്ക്കുള്ള അവശ്യ മരുന്നുകള്‍ക്ക് 12 ശതമാനം ജിഎസ്ടിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍സുലിന്‍ 5 ശതമാനവും.
ജിഎസ്ടി വന്നതോടെ മരുന്നുകമ്പനികള്‍ക്കുള്ള നികുതിയില്‍ വര്‍ധനവുണ്ടാകുന്നതാണ്. ഇതുമൂലം മരുന്നുകളുടെ വിലയിലും 2.29 ശതമാനം വര്‍ധനവുണ്ടാകും.
എന്നാല്‍ ഇത് ആഗസ്റ്റില്‍ പകുതിയും സെപ്തംബറില്‍ പൂര്‍ണമായും മാത്രമേ പ്രാബല്യത്തില്‍ വരൂ. ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മരുന്നുകള്‍ക്ക് ക്ഷാമം ഉണ്ടാകുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: