തരിയോട്: കർളാട് തടാകത്തോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡണ്ട് സജി ശങ്കർ.തടാകത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിലേക്ക് നൽകുന്ന ഈ വിനോദസഞ്ചാര കേന്ദ്രത്തെ ചില സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് തകർക്കാനാണ് ചിലർ ശ്രമിക്കുന്നത്.ലക്ഷക്കണക്കിന് രൂപ വരുമാനം നൽകുന്ന റോപ് വേ മുടങ്ങിയിട്ട് മാസങ്ങളായി. അപര്യാപ്തമായ ബോട്ട് സർവ്വീസാണ് നിലവിലുള്ളത്. ഇതിന് പരിഹാരം കാണാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ ഡി.ടി.പി.സി ഓഫീസ് മാർച്ച് അടക്കമുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. യുവമോർച്ച ജില്ല പ്രസിഡണ്ട് അഖിൽ പ്രേം .സി മുഖ്യ പ്രഭാഷണം നടത്തി. ജയന്ത് കുമാർ അധ്യക്ഷത വഹിച്ചു. പി.ആർ ബാലകൃഷ്ണൻ , പി.ആർ വിജയൻ , അനിത നാരായണൻ, കെ.പി ശിവദാസ്, ദേവദാസ് എസ് , എം.സി ചന്ദ്രൻ , മുരുകൻ തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: