ന്യൂദല്‍ഹി: ബജാജിന്റെ പള്‍സര്‍ എന്‍എസ്160 വിപണിയില്‍. 80,648 രൂപയാണ് മുംബൈ എക്സ്-ഷോറൂം വില. പ്രീമിയം ക്വാളിറ്റി, ഇന്റര്‍നാഷണല്‍ സ്റ്റൈല്‍, പെര്‍ഫോമന്‍സ് എന്നിവ ഇഷ്ടപ്പെടുന്ന ഉപയോക്താക്കളുടെ സങ്കല്പങ്ങള്ക്കൊത്തതാണ് പള്‍സര്‍ എന്‍എസ്160.
സ്റ്റൈലിന്റെ കാര്യത്തില്‍ എന്‍എസ് 200 മോഡലിന്റെ അനുകരണമാണ് എന്‍. എസ് 160ക്ക്. പെരിമീറ്റര്‍ ഫ്രെയിമില്‍ നിര്‍മ്മിച്ച എന്‍എസ്160 യില്‍ എയര്‍/ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 5-സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണിത്. പിന്നില്‍ നൈട്രക്സ് മോണോഷോക്ക് സസ്പെന്‍ഷനും മുന്നില്‍ 37 എംഎം ടെലിസ്കോപിക് ഫോര്‍ക്കുകളുമാണ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: