കൊച്ചി: നടന് ദിലീപ് നായകനായ പുതിയ ചിത്രം രാമലീലയുടെ റിലീസിംഗ് മാറ്റി. ഈ മാസം ഏഴിനു നിശ്ചയിച്ചിരുന്ന റിലീസാണ് മാറ്റിയത്. ഇതിന്റെ കാരണമെന്തെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഉയര്‍ന്ന വിവാദങ്ങളാണ് കാരണമായതെന്നാണു സൂചന.
ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്റെ റോളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ അരുണ്‍ ഗോപിയാണ്. അനാര്‍ക്കലി എന്ന ചിത്രം സംവിധാനം ചെയ്ത ശേഷം സച്ചി രചന നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടമാണ്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. രണ്‍ജിപണിക്കര്‍, ശ്രീനിവാസന്, ഹരിശ്രീ അശോകന്, രമേഷ് പിഷാരടി, ഹരീഷ് പേരാടി തുടങ്ങിയ നീണ്ട താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കഴിഞ്ഞദിവസം നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ അന്വേഷണ സംഘം തുടര്‍ച്ചയായി 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കൂടാതെ, ദിലീപിന്റെ ഭാര്യയായ നടി കാവ്യ മാധവന്റെ വില്ലയിലും വസ്ത്ര വ്യാപാര കേന്ദ്രത്തിലും പോലീസ് അന്വേഷണത്തിനായി എത്തിയിരുന്നു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പള്‍സര്‍ സുനിയുടെ മൊഴിയിലെ സത്യാവസ്ഥ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് നടപടിയെന്നാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: